കൂരോപ്പട പഞ്ചായത്തിൽ അട്ടിമറി നീക്കം, എൽഡിഎഫിന് ഭരണം നഷ്ടം, നറുക്കെടുപ്പിലൂടെ കോൺഗ്രസിൻ്റെ അമ്പിളി മാത്യൂ പ്രസിഡന്റ്.


കൂരോപ്പട : ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 17-ാം വാർഡ് അംഗം അമ്പിളി മാത്യൂ തെരഞ്ഞെടുക്കപ്പെട്ടു.

നറുക്കെടുപ്പിലൂടെയാണ് അമ്പിളി മാത്യുവിന്റെ വിജയം.

അമ്പിളിക്ക് ഏഴ് വോട്ടുകളും, എൽഡി ഫിലെ ദീപ്തി ദിലീപിന് ഏഴ് വോട്ടുകളും ലഭിച്ചു.

ബി.ഡി.ജെ.എസ് അംഗം ആശാ ബിനു അമ്പിളി മാത്യൂവിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വോട്ടുകൾ തുല്യമായത്.

ബി.ജെ.പിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

17 വാർഡുകളുള്ള കൂരോപ്പട പഞ്ചായത്തിൽ എൽഡിഎഫ് -7
യു ഡി എഫ് - 6
ബി ജെ പി - 3
ബിഡിജെഎസ് - 1
എന്നിങ്ങനെയാണ് കക്ഷി നില.
സി.പി.എം ലെ ഷീലാ ചെറിയാൻ രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെടുപ്പിൽ ബിഡിജെഎസ് പ്രതിനിധി ആശാ ബിനു പിന്തുണച്ചതോടെയാണ് 7-7 എന്ന കക്ഷി നില വന്നതോടെ നറുക്കെടുപ്പ് വേണ്ടി വന്നത്.

പഞ്ചായത്തിലെ മുൻ യുഡിഎഫിൻ്റെ ഭരണകാലത്ത്  
അമ്പിളി മാത്യു പ്രസിഡൻ്റായിരുന്നിട്ടുണ്ട്.
أحدث أقدم