ജീവിക്കാൻ അനുയോജ്യമായ മികച്ച നഗരങ്ങളിൽ ഇടംപിടിച്ച് ദോഹ


ദോഹ : ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ മികച്ച നഗരങ്ങളിൽ ഇടംപിടിച്ച് ദോഹ. മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്കയിൽ നാലാം സ്ഥാനത്താണ് ഖത്തർ തലസ്ഥാനം ഇടം പിടിച്ചത്. ഏകണോമിസ്റ്റ് ഇൻ്റലിജൻ്റ്സ് യൂണിറ്റാണ് പട്ടിക തയ്യാറാക്കിയത് .
സുരക്ഷ, ആരോഗ്യം, പരിസ്ഥിതി, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇതു പ്രകാരം 73.4 ആണ് ദോഹയുടെ ഇൻഡക്‌സ് സ്‌കോർ. ആകെ 173 നഗരങ്ങളാണ് പട്ടികയിലുള്ളത്. മേനാ മേഖലയിൽ അബൂദബി, ദുബായ്, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്.
أحدث أقدم