വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് യുകെയില്‍ മലയാളി നഴ്സ് മരിച്ചു



യുകെയില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരിയായ നഴ്സ് മരിച്ചു.പ്രിയങ്ക മോഹന്‍ (29)ആണ് മരിച്ചത്.

യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് അപകടം ഉണ്ടായത്. സൗത്ത്പോർട്ട് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു പ്രിയങ്ക.

ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ പ്രവീൺ കെ ഷാജി, ഏക മകൾ നൈല അന്ന ഷാജി (ഒരു വയസ്സ്) എന്നിവർക്കൊപ്പം സൗത്ത്പോർട്ടിൽ താമസിച്ചു വരികയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
أحدث أقدم