കുവൈറ്റിൽ നീന്തൽകുളത്തിൽ വീണ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം;കോച്ചിനെ കസ്റ്റഡിയിലെടുത്തു


കുവൈറ്റിലെ സുലൈബിഖാത്ത് ക്ലബ് നീന്തൽക്കുളത്തിൽ വീണ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു, കോച്ചിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബഷാർ അബ്ദുള്ള അറിയിച്ചു. തുടർന്ന് അതോറിറ്റിയുടെ മേൽനോട്ടത്തിന് വിധേയമായ സ്പോർട്സ് ക്ലബ്ബുകളിലെ നീന്തൽക്കുളങ്ങളുടെ പ്രവർത്തനവുമായി എല്ലാ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അവലോകനം ചെയ്യുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബഷാർ അബ്ദുള്ള അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് ഡയറക്ടർ ജനറൽ ആത്മാർത്ഥമായ അനുശോചനം അറിയിച്ചു.
أحدث أقدم