ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറ്..ചില്ലുപൊട്ടിയത് കല്ലേറിലല്ലെന്ന് കണ്ടെത്തൽ…


ആലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചതല്ലെന്ന് കണ്ടെത്തൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് നിഗമനത്തിൽ എത്തിയത്. പരിശോധനയിൽ ആരും കല്ലെറിയുന്നതായി കണ്ടെത്തിയില്ല. മറ്റ് വാഹനങ്ങളിൽ നിന്ന് കല്ല് തെറിച്ചു വന്നതാകമെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് ഉച്ചയോടെയായിരുന്നു കല്ല് പതിച്ച് ബസിൻ്റെ മുൻ വശത്തെ ചില്ല് തകർന്നത്.അപകടത്തിൽ ബസ് ഡ്രൈവ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു.ബൈക്കിൽ ഹെൽമറ്റ് വച്ച് എത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്നായിരുന്നു ആരോപണം. തുടർന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു. ബൈക്ക് യാത്രികരെ കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ ഇവര്‍ കല്ല് എറിയുന്നതായി ദൃശ്യങ്ങളിൽ ഇല്ല. ഇതോടെയാണ് കല്ല് ഏതോ വാഹനം കടന്നുപോയപ്പോൾ തെറിച്ചുവന്നതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
أحدث أقدم