ട്രംപിന് നേരെയുള്ള വെടിവെപ്പ്..സീക്രട്ട് സർവ്വീസ് ഡയറക്ടർ രാജിവച്ചു….


മുൻ അമേരിക്കൻ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കൻ സീക്രട്ട് സർവ്വീസ് ഡയറക്ടർ കിമ്പർലി ചീറ്റിൽ രാജിവച്ചു. ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.

ജൂലൈ 13നായിരുന്നു പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിന് നേരം വധശ്രമമുണ്ടായത്.ആക്രമണത്തിൽ ട്രംപിന്റെ ചെവിയിൽ മുറിവേറ്റിരുന്നു. പിന്നാലെ, കിമ്പർലിയുടെ രാജിയാവശ്യപ്പെട്ട് ഡെമോക്രാറ്റുകളും റിപബ്ലിക്കുകളും സമ്മർദ്ദം ശക്തമാക്കിയിരുന്നു.ഇതിനെല്ലാം ഒടുവിലാണ് കിമ്പർലി രാജിവെച്ചിരിക്കുന്നത്.വധശ്രമം സീക്രട്ട് സർവ്വീസ് ഏജൻസിയുടെ പരാജയമാണെന്ന് സമ്മതിക്കുന്നതായി കിമ്പർലി പറഞ്ഞിരുന്നു.പതിറ്റാണ്ടുകൾക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വീഴ്ച എന്നാണ് കിമ്പർലി സംഭവത്തെ വിശേഷിപ്പിച്ചത്.


أحدث أقدم