തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയം :കെ. മുരളീധരൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികൾ


തൃശ്ശൂർ : തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെ.പി.സി.സി. നിയോഗിച്ച മൂന്നംഗസമിതിയുടെ രണ്ടാംഘട്ട സിറ്റിങ് നടന്നു. ആദ്യഘട്ടത്തിൽ കുറ്റംചാർത്തപ്പെട്ട നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങൾക്ക് കനം കൂടി. ടി.എൻ. പ്രതാപനും അനിൽ അക്കരയും ജോസ് വള്ളൂരും എം.പി. വിൻസെൻ്റുമെല്ലാം ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തലുകളാണധികവും. സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്.

1275 ബൂത്തുകളിൽ പാർട്ടി മൂന്നാംസ്ഥാനത്തെത്തിയ 620 ഇടത്തെ ചുമതലക്കാരായ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതാണ് ഒരു കൂട്ടരുടെ ആരോപണം. അയൽമണ്ഡലമായ ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യാ ഹരിദാസ് താഴെത്തട്ടിലെ പ്രവർത്തനങ്ങൾക്ക് പണം പോലും തൃശ്ശൂരിൽ നൽകിയില്ലെന്ന് പറയുന്നു.
أحدث أقدم