വയനാട് ഉരുൾപൊട്ടൽ.. ആറു മണിക്കൂറുകളായി ചെളിയില്‍ പുതഞ്ഞു കിടന്നയാളെ രക്ഷിച്ചു.. സമീപത്തായി കുട്ടികളും കുടുങ്ങി കിടക്കുന്നു


കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിൽ പെട്ട് മണിക്കൂറുകളായി ചെളിയില്‍ പുതുഞ്ഞു കിടന്നയാളെ രക്ഷിച്ചു. കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുകയായിരുന്നു. ഇദ്ദേഹത്തിന് സമീപത്തായുള്ള പാറയിൽ രണ്ട് കുട്ടികൾ കൂടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുകയാണ്. രക്ഷാപ്രവർത്തനത്തിന് പൊലീസിന്‍റെ ഡ്രോണുകളും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. തിരിച്ചലിന് ഡോഗ് സ്ക്വാഡിനെ ഉപയോഗിക്കാനും തീരുമാനമായി
أحدث أقدم