എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റി. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയായിരുന്നു ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപം മരം ട്രാക്കിലേക്ക് മറിഞ്ഞുവീണത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലായിരുന്നു ട്രാക്കിലേക്ക് വീണ മരം മുറിച്ചുമാറ്റിയത്. തുടര്‍ന്ന് കോട്ടയം ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ കേസില്‍പ്പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് മറിഞ്ഞുവീണത്.
കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റി….ഗതാഗതം പുനഃസ്ഥാപിച്ചു….
Jowan Madhumala
0
Tags
Top Stories