സൗദിയെ പച്ച പുതപ്പിക്കാൻ കണ്ടൽക്കാട് നടുന്ന പദ്ധതിക്ക് തുടക്കമായി. സൗദിയുടെ വിവിധ പ്രവിശ്യകളിലെ പദ്ധതിക്ക് തുടക്കമായി. നൂറ് മുപ്പത് കോടി കണ്ടൽ തൈകളാണ് നടുക. ജീസാൻ, മക്ക, മദീന, തബൂക്ക്, അസീർ, ശർഖിയ, തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
55 ലക്ഷം തൈകൾ ജീസാനിലും, 24 ലക്ഷം തൈകൾ മക്കയിലും, 20 ലക്ഷം തൈകൾ മദീനയിലും, തബൂക്ക്, അസീർ മേഖലകളിൽ ഒരു ലക്ഷം തൈകളുമാകും നട്ടുപിടിപ്പിക്കുക. വരും വർഷങ്ങളിൽ ചെങ്കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകൾ നടാനും പദ്ധതിയുണ്ട്. പദ്ധതികൾ നടപ്പാക്കാവുന്നതോടെ മരുഭൂമി പ്രദേശങ്ങളെല്ലാം പച്ച പുതച്ച് കാണാം.
തീരദേശ പരിസ്ഥിതിയെ ഹരിതവത്കരിക്കുന്നതിൻ്റെയും, മരുഭൂകരണം കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് ഏഴു ലക്ഷം കണ്ടൽ തൈകൾ നട്ടിരുന്നു. കണ്ടൽ വനങ്ങളുടെ സമൃദ്ധമായ വളർച്ച പരിസ്ഥിതിക്ക് ഗുണം ചെയ്യും, രാജ്യത്ത് ചൂട് കുറയ്ക്കുമെന്ന് സൂചിപ്പിച്ചു. കേന്ദ്രം പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. സൗദി ഹരിത സംരംഭത്തെ വിജയത്തിലെത്തിക്കുന്നതിൻ്റെ ഭാഗമായിക്കൂടിയാണ് കണ്ടൽ പദ്ധതി.