പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം..കാർ എത്തിയത് അമിത വേഗത്തിൽ…


കണ്ണൂർ ഏച്ചൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മ മരിച്ചു.മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാറാണ് വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചത്.റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.


أحدث أقدم