ഉറവിടം വെളിപ്പെടുത്തൂ,അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്;കൂടോത്ര വിവാദത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍




കാസര്‍ഗോഡ്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ വീട്ടുപറമ്പില്‍ നിന്നും 'കൂടോത്ര' അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോയില്‍ പ്രതികരിക്കാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വീഡിയോയുടെ ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്ന നിലപാടാണ് എം പി സ്വീകരിച്ചത്.

'ആരാണ് വീഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ ക മ എന്ന് മിണ്ടരുത്' എന്നായിരുന്നു പ്രതികരിക്കണം. പറഞ്ഞകാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഒന്നര വര്‍ഷം മുന്‍പുള്ള വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്. വീട്ടുപറമ്പില്‍ നിന്നും അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്ന വീഡിയോയില്‍ കെ സുധാകരനൊപ്പം ഉണ്ണിത്താനും ഉണ്ട്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ നിര്‍ദേശവും നല്‍കുന്നുണ്ട്.

തന്നെ അപായപ്പെടുത്താന്‍ 'കൂടോത്രം' വെച്ചെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. രാജ് മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദ ആരോപണവുമായി കോണ്‍ഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ബാലകൃഷ്ണന്‍ പെരിയയുടെ ആരോപണം.

أحدث أقدم