കെട്ടിട നിര്‍മാണ പെർമിറ്റ് ഫീസ്..ഉയർന്ന ഫീസ് അടച്ചവർക്ക് തുക തിരികെ നൽകും…


കെട്ടിട പെർമിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. 2023 ഏപ്രിൽ മുതൽ ഉയർന്ന പെർമിറ്റ് ഫീസ് അടച്ചവർക്ക് തുക തിരികെ നൽകുമെന്നും മന്ത്രി അറിയിച്ചു.നേരത്തെ ഉയർന്ന തുക പെർമിറ്റ് ഫീസായ നൽകിയവർക്ക് ഇളവ് കഴിഞ്ഞ് ബാക്കി ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കുട്ടിയ തീരുമാനം പിൻവലിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎം നിർദ്ദേശപ്രകാരമാണ് സർക്കാറിൻ്റെ പിന്മാറ്റം. നേരത്തെ ഉയർന്ന പെർമിറ്റ് ഫീസ് നൽകിയവർക്ക് ഇളവ് കഴിഞ്ഞുള്ള ബാക്കി തുക തിരികെ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.


أحدث أقدم