കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം


ചെങ്ങന്നൂര്‍:   കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. 

കോടുകുളഞ്ഞി പോസ്റ്റ് ഓഫീസിന് മുന്‍പില്‍ വെച്ചുനടന്ന പ്രതിക്ഷേധയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി അഡ്വ: മിഥുന്‍ മയൂരം ഉദ്ഘാടനം ചെയ്തു. 

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജുല്‍.കെ.രാജപ്പന്‍ അധ്യക്ഷത വഹിച്ചു. 
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അലീന വേണു, ഗ്രാമപഞ്ചായത്ത് അംഗം സീമ ശ്രീകുമാര്‍, രാജീവ് ആലാ, ഐസക് തരകന്‍, കുമാരി ഗൗരി എന്നിവര്‍ സംസാരിച്ചു.
أحدث أقدم