പാമ്പാടിയിൽ സൗജന്യ തൊഴിൽ മേള,,കെ. ജി. കോളേജ് പാമ്പാടിയും, കുടുംബശ്രീ DDUGKY പദ്ധതിയും , ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മണിമുതൽ


കോട്ടയം ജില്ലയിലെ തൊഴിൽ അന്വേഷകർക്കായി കെ. ജി. കോളേജ് പാമ്പാടിയും, കുടുംബശ്രീ DDUGKY പദ്ധതിയും , ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെയും  സംയുക്താഭിമുഖ്യത്തിൽ ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മണിമുതൽ കെ. ജി. കോളേജ് പാമ്പാടിയിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്സ് മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ള തൊഴിൽ അന്വേഷകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. 

തൊഴിൽമേളയിൽ ഐ. ടി, ബാങ്കിംഗ്, ഇൻഷുറൻസ്, സെയിൽസ്, അക്കൗണ്ടിംഗ്,  എച്ച് ആർ, ഓപ്പറേഷൻ,  അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ വിവിധ തസ്തികകളുമായി,  30 കമ്പനികൾ പങ്കെടുക്കും. 1000 വേക്കൻസികൾ ആണ് ഉള്ളത്. 18 വയസ്സിനു മുകളിൽ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് അവസരം.... 
കോട്ടയം ജില്ലയിലെ എല്ലാ തൊഴിൽ അന്വേഷകരും ഈ അവസരം പ്രയോജനപ്പെടുത്തുക
കൂടുതൽ വിവരങ്ങൾ ചുവടെ ഉള്ള ബ്രോഷറിൽ 
أحدث أقدم