ദാസാണ് പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട കവിയൂര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വര്‍ഷം മുന്‍പ് കവിയൂരില്‍ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിന്‍ദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു.
സജിന്‍ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഒപ്പം പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അടുത്ത സുഹൃത്തായ പെണ്‍കുട്ടിയുടെ അര്‍ബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു യുവാവ് പണം ആവശ്യപ്പെട്ടത്. പലപ്പോഴായി 10 ലക്ഷം രൂപ കൈമാറിയെന്നും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
പീഡനവും ഭീഷണിയും അസഹ്യമായതോടെ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കവിയൂരിലെ വാടക വീട്ടില്‍ നിന്നാണ് സജിന്‍ ദാസിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.