വയനാട് ഉരുപൊട്ടൽ.. ദുരന്ത ബാധിതർക്ക് സഹായവുമായി എഐവൈഎഫ്.. ആദ്യ ഘട്ടത്തിൽ 10 കുടുംബങ്ങൾക്ക് വീട് നൽകും…


കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിച്ച് ഇടത് യുവജന സംഘടനയായ എഐവൈഎഫ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസിഡന്റ്‌ എൻ അരുണും അറിയിച്ചു.
അതേസമയം, വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുമെന്ന് ഡിവൈഎഫ്ഐ യും ഇന്നലെ അറിയിച്ചിരുന്നു. സർക്കാർ പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അറിയിച്ചിരുന്നു.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെ. ദുരന്ത ഭൂമി സന്ദർശിച്ച മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മടങ്ങി.

        
أحدث أقدم