അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷതാരം; 100 മീറ്റര്‍ ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍




പാരിസ്: അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരം. 100 മീറ്റര്‍ ഓട്ടം 9.784 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈല്‍സിന്റെ നേട്ടം. ജമൈക്കയുടെ കിഷെയ്ന്‍ തോംസണിനാണ് വെള്ളി.

9.789 സെക്കന്‍ഡിലാണ് കിഷെയ്ന്‍ തോംസണ്‍ ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം.100 മീറ്ററിലും 200 മീറ്ററിലും നിലവിലെ ലോക ചാമ്പ്യനായാണ് ലൈല്‍സ് മത്സരത്തിനിറങ്ങിയത്. 


أحدث أقدم