യുവതിയേയും 10 വയസുള്ള മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കുന്നംകുളം: കടങ്ങോട് നീണ്ടൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ (35) , മകള്‍ ആരതി (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രേഖയുടെ മാതാവ് സുമതിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്‍സ്‌പെക്ടര്‍ ലൈജുമോന്‍, എസ്.ഐ ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ചു.



أحدث أقدم