12കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി..യുവാവ് അറസ്റ്റിൽ…


തിരുവനന്തപുരം ഞാണ്ടൂർകോണത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി ഒരു മണിക്കാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ലന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തെ തുടർന്ന് യുവാവിനെയും പെൺകുട്ടിയെയും പോലീസ് കണ്ടെത്തി. യുവാവിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.


أحدث أقدم