വിസ്താര എയർ ഇന്ത്യയുമായി ലയിക്കുന്നുനവംബർ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകൾ എയർ ഇന്ത്യ വെബ് സൈറ്റിലേക്ക് റിഡയറക്‌ട് ചെയ്യും






ന്യൂഡൽഹി: വിമാനകമ്പനികളായ എയർഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനം നവംബർ 12 ഓടെ പൂർത്തിയാവുമെന്ന് സിംഗപ്പൂർ എയർലൈൻസ്. ലയനത്തിന്‍റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.
നവംബർ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകൾ എയർ ഇന്ത്യ വെബ് സൈറ്റിലേക്ക് റിഡയറക്‌ട് ചെയ്യും. യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല നല്‍കാനുദ്ദേശിച്ചാണ് ലയനം. വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും ലയനത്തിനുശേഷം എയര്‍ ഇന്ത്യയാകും നടത്തുക.

മാറ്റത്തിന്‍റെ ഈ കാലയളവില്‍ ആവശ്യമായ പിന്തുണയും സൗകര്യവും യാത്രക്കാര്‍ക്ക് ഉറപ്പാക്കുമെന്ന് എയര്‍ ഇന്ത്യയും വിസ്താരയു അറിയിച്ചിട്ടുണ്ട്. ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റേയും സംയുക്ത സംരംഭമായാണ് വിസ്താര എയര്‍ലൈന്‍സ് തുടങ്ങിയത്.



أحدث أقدم