ക്രിക്കറ്റ് കളിക്കിടെ പന്ത് കാണാതായി…തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു…


ദില്ലി : ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു. ദില്ലിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പശ്ചിമ ദില്ലിയിലെ കോട്ല വിഹാർ ഫേസ് 2 ലെ മൈതാനത്തായിരുന്നു 13കാരൻ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നത്. മൈതാനത്തിന്റെ പരിസരത്തുള്ള ഗോശാലയുടെ സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്. ഇരുമ്പ് തൂൺ വൈദ്യുത ലൈനുമായി സമ്പർക്കത്തിലുണ്ടായിരുന്നത് 13കാരന്റെ ശ്രദ്ധയിൽ വരാത്തതെന്നാണ് അപകടത്തേക്കുറിച്ച് സമീപവാസികൾ പ്രതികരിക്കുന്നത്. ഗോശാലയിലേക്ക് കറന്റ് കണക്ഷൻ നൽകാനായി സ്ഥാപിച്ച തൂണിലാണ് 13കാരൻ പന്ത് തെരയുന്നതിനിടെ സ്പർശിച്ചത്.
أحدث أقدم