മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് ചെലവ് വരിക 1400 കോടി; വിശദമായ ഡിപിആർ തയ്യാറാക്കി


മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡി.പി.ആർ) കരട് ജലസേചന വകുപ്പ് തയാറാക്കി.പുതിയ ഡാം നിർമിക്കാൻ 1400 കോടി രൂപ ചെലവ് വരുമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. അന്തിമ റിപ്പോർട്ട് ഈ മാസം അവസാനം സർക്കാരിന് സമർപ്പിക്കും .
തമിഴ്‌നാടും കൂടി അനുമതി നൽകിയാൽ പുതിയ ഡാം 5 മുതൽ 8 വർഷം കൊണ്ട് നിർമിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ തുടക്കം മുതൽ തന്നെ മുല്ലപ്പെരിയാറിലെ പുതിയ ഡാമിനെ എതിർക്കുന്ന സമീപനമാണ് തമിഴ്‌നാട് സ്വീകരിച്ചു പോരുന്നത്.

ഇത് രണ്ടാം തവണയാണ് കേരളം ഡി.പി.ആർ തയ്യാറാക്കുന്നത്. 2011 ൽ തയാറാക്കിയ ആദ്യ റിപ്പോർട്ടിൽ ചെലവ് 600 കോടി രൂപയായിരുന്നു. ഇപ്പോഴുള്ള ഡാമിൽ നിന്ന് മാറി 336 അടി താഴെയാണ് പുതിയ ഡാമിനായുള്ള സ്ഥലം കേരളം കണ്ടെത്തിയിരിക്കുന്നത്.
أحدث أقدم