മുംബൈ: നാലര വയസുകാരിയെ ബലത്സംഗം ചെയ്ത തൊഴിലാളി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലെ ജവ്ഹറിൽ ബുധനാഴ്ചയാണ് സംഭവം. 19കാരനായ യുവാവാണ്.
കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശിയും മുത്തച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രദേശത്ത് കേബിൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പീഡനവിവരം കുട്ടി കഴിഞ്ഞദിവസം അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.