സിംഗപ്പൂർ ശ്രീനാരായണ മിഷനിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം 2024 ആഗസ്റ്റ് 25 ന് രാവിലെ 9 മുതൽ 5 വരെ നേവൽ ബേസ് സെക്കൻഡറി സ്കൂളിൽ.


സന്ദീപ് എം .സോമൻ 
സിംഗപ്പൂർ ഃ ശ്രീനാരായണ മിഷനിൽ ശ്രീ നാരായണ ഗുരു  ജയന്തി ആഘോഷം  ആഗസ്റ്റ് 25 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ. ഈ വർഷം ശ്രീ നാരായണ ഗുരു  ജയന്തി ആഘോഷം 901
യിഷുൻ റിംഗ് റോഡ്
സിംഗപ്പൂരിലുള്ള നേവൽ ബേസ് സെക്കൻഡറി സ്കൂളിൽ (ഖത്തീബ് -Khatib-എംആർടി സ്റ്റേഷന് സമീപം ) ആണ് നടത്തപ്പെടുന്നത് 
മുൻ വർഷങ്ങളിലെ പോലെ  വിവിധകലാപരിപാടികൾ ഗുരു ജയന്തി സദ്യ  എന്നിവ ഉണ്ട്.

ഈ പരിപാടിയിലേക്ക് എല്ലാ ജനങ്ങളെയും ഞങ്ങൾ സ്വാദരം ക്ഷണിച്ചുകൊള്ളുന്നു .

എല്ലാവരെയും സിങ്കപ്പൂർ ശ്രീ നാരായണ മിഷൻ സ്വാഗതം ചെയ്യുന്നതോടൊപ്പം നിങ്ങളുടെ എല്ലാ അകമഴിഞ്ഞ സംഭാവനകൾ ഈ പരിപാടികളുടെ വിജയത്തിന്  നല്കി പരിപാടി വൻ വിജയമാക്കേണ്ടതാണ്. സംഭാവന നൽകുവാൻ കൗണ്ടറുമായൊ അല്ലെങ്കിൽ ശ്രീമതി സരോജം @94299501 ആയൊ ബന്ധപ്പെടുക. എല്ലാവരും സഹകരിച്ചു പരിപാടികൾ വിജയിപ്പിക്കുക.

നിങ്ങൾക്ക് Paynow  മുഖേന ഗുരുജയത്തി അക്കൗണ്ടിലേക്കു സംഭാവന നൽകാവുന്നതാണ് . സംഭാവന നൽകേണ്ട UEN നമ്പർ S48SS0016D005 ആണ്.
സൗജനൃ കൂപ്പണുകൾ വഴിയാണ് സദൃ നല്കുന്നത്. സദ്യയ്ക്ക് അംഗങ്ങൾ ഹാജർ രേഖപ്പെടുത്തണം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ശ്രീമതി സരോജവുമായി ബന്ധപ്പെടാം.
ദയവായി ശ്രദ്ധിക്കുക: പൊതുജനങ്ങൾക്കായി, ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സൗജന്യ ഉച്ചഭക്ഷണ കൂപ്പണുകൾ നൽകും. മിഷൻ അംഗങ്ങൾ, ദാതാക്കൾ, കമ്മ്യൂണിറ്റി പങ്കാളികൾ തുടങ്ങിയവർക്കു മുൻഗണനാ ക്രമത്തിൽ നേരത്തെയുള്ള സ്ലോട്ടുകൾ റിസേർവ് ചെയ്യുന്നതാണ്.
أحدث أقدم