റഷ്യയിൽ 22 പേരുമായി പറന്ന ഹെലികോപ്റ്റർ കാണ്മാനില്ല..തിരച്ചിൽ…


റഷ്യയിൽ 22 പേരുമായി സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റർ കാണാതായി. റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചത്ക പെനിൻസുലയിലാണു സംഭവമെന്നു ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു.19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.എംഐ-8 ടി ഹെലികോപ്റ്ററാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവതത്തിനു സമീപമാണ് സംഭവം.

ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.വിനോദസഞ്ചാര കേന്ദ്രമാണ് കംചത്ക.മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം.


أحدث أقدم