പാളത്തൈര് 25ന് ഞായറാഴ്ച സമർപ്പിക്കും. ആറന്മുള ഭഗവാൻ്റെ ജന്മാഷ്ടമി സദ്യയ്ക്ക് വിളമ്പുന്നതിനുള്ള 1500 ലിറ്റർ തൈരാണ് കമുകിൽ പാളയിലും പാത്രങ്ങളിലുമായ് ചേനപ്പാടി കരക്കാർ ആറന്മുളയിൽ എത്തിച്ച് കൊടുക്കുന്നത്


പൊൻകുന്നം - കോട്ടയം ജില്ലയിലെ ചേനപ്പാടി ഗ്രാമക്കാരും പത്തനംതിട്ട ജില്ലയിലെ ആറന്മുള കരക്കാരും തമ്മിൽ പരമ്പരാഗതമായ ആത്മബന്ധത്തിൻ്റെ തുടർച്ചയായി ചേനപ്പാടിക്കാർ  പാളത്തൈര് 25ന്  ഞായറാഴ്ച സമർപ്പിക്കും. ആറന്മുള ഭഗവാൻ്റെ ജന്മാഷ്ടമി സദ്യയ്ക്ക് വിളമ്പുന്നതിനുള്ള 1500 ലിറ്റർ തൈരാണ് കമുകിൽ പാളയിലും പാത്രങ്ങളിലുമായ് ചേനപ്പാടി കരക്കാർ ആറന്മുളയിൽ എത്തിച്ച് കൊടുക്കുന്നത്.

 24 ന് ശനിയാഴ്ച 12 മണി മുതലാണ് നുറുക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ നാമകീർത്തനത്തോടു കൂടി, ഉറ ഒഴിച്ച്, തൈര് തയ്യാർ ചെയ്യുന്നത്. ചടങ്ങുകൾക്ക് ശ്രീമദ് പ്രഞ്ജാനാനന്ദ തീർത്ഥ പാദസ്വാമിയും , ശ്രീമദ് ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമിയും കാർമ്മികത്വം വഹിക്കും. ചേനപ്പാടിയിൽ നിന്നും മണിലയാറ്റിലൂടെ  വള്ളത്തിലുടെയുള്ള യാത്ര മുടങ്ങിപ്പോയ ആചാരം ആറന്മുള കരക്കാരുടെ  താത്പര്യത്തോടെ പുനരാരംഭിക്കുകയാണുണ്ടായത്.    വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ രക്ഷാധികാരിയായ ഭജന സമിതിയാണ്  തൈര് സമർപ്പണത്തിന് നേതൃത്വം വഹിക്കുന്നത്.  വള്ള സദ്യയിൽ ചേനപ്പാടി ചെറിയ മഠത്തിൽ രാമച്ചാരുടെ പാളത്തൈരേ ..... അത് കൊണ്ടുവാ എന്ന് സ്മരിച്ച് വരുന്നു . പത്രസമ്മേളനത്തിൽ ശ്രീമദ് ഗരുഡധ്വജാനന്ദ സ്വാമികൾ , രാജപ്പൻ നായർ,  സുരേഷ് , കെ എസ് ജയ കൃഷ്ണൻ, പി.പി.വിജയകുമാർ, അഭിലാഷ്, എ.കെ സോമൻ, ശശിധരൻ നായർ, ലത ഇലവുങ്കൽ, വിജയപ്പൻ  എന്നിവർ പങ്കെടുത്തു.
أحدث أقدم