27 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതി പിടിയിൽ


 
പാലക്കാട്‌  : കാൽനൂറ്റാണ്ട് മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതി വാളയാർ പോലീസിന്റെ പിടിയിൽ. എലപ്പുള്ളി വടക്കേക്കാട് സ്വദേശി സുനിൽകുമാറാണ് (സുനിൽ-46) അറസ്റ്റിലായത്.
വാളയാറിൽ ലോറിയിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്ന സുനിൽകുമാർ ലോറി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 1997-ലായിരുന്നു സംഭവം. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുകയായിരുന്ന ഇയാൾ പരോളിലിറങ്ങി മുങ്ങി. 27 വർഷങ്ങൾക്കു ശേഷമാണ് ബെംഗളൂരുവിൽനിന്ന് ഇയാളെ അറസ്റ്റുചെയ്തത്.
സി.ഐ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സി.പി.ഒ.മാരായ സുഭാഷ്, രഘു, പ്രകാശ്, ഷാജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.



أحدث أقدم