മലയാള സിനിമയിലെ 28 പേര്‍ മോശമായി പെരുമാറി; 'ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ചോദിച്ചു', ഗുരുതര ആരോപണവുമായി നടി ചാര്‍മിള




കൊച്ചി: മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. 'അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെ ആരോപണം.

എന്നാല്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു. രാത്രി വാതിലില്‍ വന്ന് മുട്ടുന്നതടക്കമുള്ള മോശം അനുഭവങ്ങളുണ്ടായി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായി.

തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തി. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കി.ചാര്‍മിളയുടെ വെളിപ്പെടുത്തി.
أحدث أقدم