ആനക്കൊമ്പുകളുമായി 2 പേര്‍ പിടിയിൽ ...




ആനച്ചാൽ പോതമേട്ടിൽ ആനക്കൊമ്പുകളുമായി 2 പേര്‍ വനംവകുപ്പിന്റെ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചുക്കുട്ടൻ, മണി, എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി.
ആനച്ചാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വിൽപ്പന നടക്കുന്നതായി വനംവകുപ്പിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന കർശനമാക്കി. ഇതിനിടെ പ്രതികൾ വില്പനയ്ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന് കിട്ടി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
أحدث أقدم