വയനാട് ദുരന്തം; 310 ഹെക്ടറിൽ കൃഷിനാശം, വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയി…




വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. 6 ഹെക്റ്ററിൽ അധികം വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയി. 50 ഹെക്ടർ ഏലം, 100 ഹെക്ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്ടർ തേയില, തെങ്ങും, കവുങ്ങും വഴയും പത്ത് ഏക്കർ വീതം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് തന്നെ ഞെട്ടിക്കുന്നതാണ്.80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പ്രേയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ അനുബന്ധന നഷ്ടവും അമ്പരപ്പിക്കുന്നു.

കൃഷി വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ വ്യക്തമാക്കി. 5 ഹെക്റ്ററിൽ അധികം വനഭൂമി ഉരുൾ പൊട്ടലിൽ നശിച്ചു എന്നാണ് വനം വകുപ്പ് കണക്ക് പശ്ചിമ ഘട്ടത്തിന്റെ വൈവിധ്യ കലവറയാണ് ഇവിടം. ചൂരൽമലയോട് ചേർന്നുള്ള 309 ഭാഗവും ഇല്ലാതെ ആയി. അപൂർവ സസ്യജാലങ്ങൾ ധാരാളം ഉള്ള മേഖല. കഴിഞ്ഞ 10 വർഷത്തിനിടെ 7 പുതിയ സസ്യ ജാലങ്ങളെ കണ്ടെത്തിയ സ്ഥലം കൂടിയാണിത്. 2021ലെ പക്ഷി സർവേയിൽ166 ഇനം പക്ഷികളെ അടയാളപ്പെടുത്തിയിരുന്നു. മനുഷ്യരുടെ പുനരധിവാസം പോലെ ഈ ദുരന്തത്താൽ ഇവയെ സംരക്ഷിക്കുന്നതും വെല്ലുവിളിയാകും.
أحدث أقدم