ഷൂസിന്‍റെ സോളിനുള്ളിൽ ഒളിപ്പിച്ചു കടത്തിയത് 33 ലക്ഷത്തിന്‍റെ സ്വർണം; കൊച്ചിയിൽ യുവാവ് പിടിയിൽ


കൊച്ചി: ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 33 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ദുബായ് വഴി കൊച്ചി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി നൗഷാദിൽ നിന്നാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് സ്വർണം പിടിച്ചെടുത്തത്.

വിമാനത്താവളത്തിന്‍റെ പുറത്തേക്കുള്ള ഗേറ്റിൽ വച്ചാണ് നൗഷാദിനെ അധികൃതർ പിടികൂടിയത്. ഷൂസിന്‍റെ സോളിനുള്ളിൽ ഒളിപ്പിച്ച 8 മാലകളാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണം 465.5 ഗ്രാമുണ്ടെന്ന് അധികൃതർ അറിയിച്ചു.


أحدث أقدم