ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; 39 കേസുകള്‍ രജിസ്റ്റർ ചെയ്തു





വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ 39 കേസുകള്‍ രജിസ്റ്റർ ചെയ്തു. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം ചെയ്യാന്‍ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ രീതിയില്‍ പ്രചാരണം നടന്നത്.
أحدث أقدم