തൃശൂരിൽ നിന്ന് കാണാതായ ഇരട്ട സഹോദരങ്ങള്‍ ഉള്‍പ്പെടെ 3 വിദ്യാര്‍ത്ഥികളെ കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെത്തി…


തൃശ്ശൂർ പാവറട്ടിയിൽ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കൊല്ലത്ത് നിന്നാണ് ഇന്ന് രാവിലെ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്. പാവറട്ടി സെൻറ് ജോസഫ് സ്കൂളിലെ അഗ്നിവേശ് , അഗ്നിദേവ് , രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്.മൂന്നുപേരും എട്ടാംക്ലാസ് വിദ്യാർത്ഥികളാണ്. മൂന്നുപേരും ഇന്നലെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.


أحدث أقدم