കോട്ടയം നഗരസഭയിൽ പെൻഷൻ വിതരണത്തിന്റെ മറവിൽ വൻ തട്ടിപ്പ്. മൂന്നുകോടിയിലധികം രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി.നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. നിലവിൽ ഇയാൾ വൈക്കം നഗരസഭയിലാണ് ജോലി ചെയ്യുന്നത്. കൊല്ലം സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കോട്ടയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയം നഗരസഭയിൽ മുൻ ക്ലാർക്ക് തട്ടിയത് 3 കോടി..
Jowan Madhumala
0
Tags
Top Stories