ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ബ്രിട്ടനിലെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മിഷന്‍ അറിയിച്ചു.
പ്രതിഷേധം നടക്കുന്ന മേഖലകളിലേക്ക് പോകുന്നത് ഒഴിവാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാമെന്നും ഹൈക്കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ +44 (0) 20 7836 9147 എന്ന നമ്പറിലും inf.london@mea.gov.in എന്ന ഇമെയിലിലും ബന്ധപ്പെടാമെന്നും ഹൈക്കമ്മിഷൻ അറിയിച്ചു.