നാലാം ദിനം…ദുരന്തഭൂമിയിൽ നിന്ന് ജീവൻ്റെ തുടിപ്പ് കണ്ടെത്തി സൈന്യം….4 പേരെ രക്ഷപ്പെടുത്തി….


വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്.
أحدث أقدم