4 വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി


മലപ്പുറം:* 4 വർഷം മുൻപ് കാണാതായ യുവതിയെ പോലീസ് കണ്ടെത്തി. 2020-ൽ കുഴിമണ്ണ പഞ്ചായത്തിലെ പുളിയക്കോട് ചിറപ്പാലം എന്ന സ്ഥലത്ത് നിന്നും കാണാതായ രജനി എന്ന സ്ത്രീയെയാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൻ ട്രെയ്‌സിങ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത് ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി.എം.പി.ടി.യു നോഡൽ ഓഫീസറായ ഡി.വൈ.എസ്.പി സി.അലവിയുടെ നേതൃത്വത്തിൽ ഡി.എം.പി.ടി.യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് കോഴിക്കോട് നിന്നും രജനിയെ കണ്ടെത്തിയത്. 2020 ഫെബ്രുവരി 10-30 തിയതിയാണ് രജനിയെ ഭർത്താവിൻെറ പുളിയക്കോട് ചിറപ്പാലത്തുള്ള വീട്ടിൽ നിന്നും കാണാതായത്. 2 വർഷത്തോളം കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലും. 2 വർഷത്തോളം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കുടുംബമായി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. സി-ബ്രാഞ്ച് സബ് ഇൻസ്പെക്ടർ അബ്ദുൽ ജബ്ബാർ. അസി. സബ് ഇൻസ്പെക്ടർ അബ്ദുസ്സമീർ ഉള്ളാടൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
أحدث أقدم