കേരളത്തിൽ നിന്ന് 5 വർഷംകൊണ്ട് കേന്ദ്രസർക്കാർ ടോൾ പിരിച്ചത് 1620 കോടി രൂപ !!




2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. രാജ്യസഭയിൽ വി.ശിവദാസൻ എംപിക്ക് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് കണക്കുകൾ. ദേശീയപാതയിൽ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു പിരിച്ചത് 1.33 കോടി രൂപ.

5 വർഷം കൊണ്ട് കേരളത്തിലെ മറ്റു ടോൾപ്ലാസകളിൽ നിന്ന് പിരിച്ചത്:

കുമ്പളം ടോൾപ്ലാസ (79.2 കോടി രൂപ),

പൊന്നാരിമംഗലം ടോൾപ്ലാസ (88.47 കോടി),

കുരീപ്പുഴ ടോൾപ്ലാസ (14.75 കോടി),

തിരുവല്ലം ടോൾപ്ലാസ (37.38 കോടി),

പന്നിയങ്കര ടോൾപ്ലാസ (316.67),

ടോൾപ്ലാസ (316.67).

പാമ്പംപള്ളം വാളയാർ ടോൾപ്ലാസ (393.72 കോടി).

2023 – 24l ദേശീയപാത വിവിധ ടോൾപ്ലാസകളിൽ നിന്ന് രാജ്യത്താകെ പിരിച്ചത് 54,811.13 കോടി രൂപയാണ്.
എല്ലാ വർഷവും 2.55% നിരക്കിൽ ടോൾ വർധിപ്പിക്കുന്നുണ്ട്. ഈ വർഷം നിരക്കുവർധന വഴി 1400 കോടി രൂപ കൂടുതലായി കിട്ടുമെന്നാണ് സർക്കാരിൻ്റെ കൈവശം. ടോൾപ്ലാസകൾ വച്ച് ജനങ്ങളെ പിഴിയുന്ന കേന്ദ്രനടപടി അവസാനിപ്പിക്കണമെന്ന് എംപി ആവശ്യപ്പെട്ടു
أحدث أقدم