ലോസ് ഏഞ്ചൽസിന് സമീപം 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം



ലോസ് ഏഞ്ചൽസ്: ലാമോണ്ടിന് സമീപം 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള തെക്കൻ കാലിഫോർണിയെ ബാധിച്ചു. ചൊവ്വാഴ്ചയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ലാമോണ്ടിൻ്റെ തെക്കുപടിഞ്ഞാറായി 15 മൈൽ അകലെ – ബേക്കേഴ്‌സ്ഫീൽഡിൽ നിന്ന് ഏകദേശം 25 മൈൽ തെക്കായിട്ടാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
ഏജൻസിയുടെ ട്രാക്കർ പറയുന്നതനുസരിച്ച് ഫ്രെസ്‌നോ മുതൽ തെമെക്കുല വരെയുള്ള തെക്ക് വരെയുള്ള ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
അതേസമയം മറ്റ് നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ വിലയിരുത്തി.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സീസ്മോളജിസ്റ്റ് ലൂസി ജോൺസ് പറയുന്നതനുസരിച്ച്, അടുത്ത മണിക്കൂറിൽ 60 ചെറിയ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചു.


أحدث أقدم