അതിതീവ്ര ന്യൂനമര്‍ദ്ദം..കേരളത്തിൽ 5 ദിവസം വ്യാപകമായ മഴ..വിവിധ ജില്ലകളിൽ മുന്നറിയിപ്പ്


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30ന് അതിശക്തമായ മഴയ്ക്കും സാധ്യത. 28 മുതൽ സെപ്റ്റംബർ ഒന്നു വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കും.ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്.

വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


أحدث أقدم