തിരുവനന്തപുരം: വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.
സ്വാതന്ത്ര ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്ഭവനിലൊരുക്കുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ , ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് വിരുന്നിൽ പങ്കെടുക്കാറുള്ളത്