പ്രവാസികൾക്ക് തിരിച്ചടി; 60 വയസ് കഴിഞ്ഞ പ്രവാസി ഉപദേശകരുടെ കരാര്‍ പുതുക്കില്ലെന്ന് കുവൈറ്റ്

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 60 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസികളുടെ   കരാര്‍ പുതുക്കുന്നത് അവസാനിപ്പിക്കാന്‍ കുവൈറ്റിലെ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനം. ഇതിന് സിവില്‍ സര്‍വീസ് കൗണ്‍സിലിന് യോഗം നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ തൊഴിലാളികളെ പുനസംഘടിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനമാണിത്. കഴിഞ്ഞ മെയ് മാസത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കുന്ന ശക്തമായ സ്വദേശിവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ് നടപടി.
أحدث أقدم