കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം; 60കാരനെ പാമ്പ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി


 


കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം നടത്തിയ 60കാരനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി പാമ്പ്. ജാര്‍ഖണ്ഡിലെ ജംഷെഡ്പൂരിലാണ് സംഭവം. 60 കാരനായ ഹേമന്ത് സിംഗ് ആണ് മരണപ്പെട്ടത്. പാമ്പ് കഴുത്തില്‍ മുറുക്കിയപ്പോള്‍ പാമ്പിന്റെ ചുറ്റടിക്കാന്‍ 60കാരന്‍ പരമാവധി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പിന്നാലെ ശ്വാസതടസ്സം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. 
 
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ പൊലീസ് സ്ഥാലത്തെത്തി. പെരുമ്പാമ്പിനെ പോലീസ് വനം വകുപ്പിന് കൈമാറി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.
أحدث أقدم