ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ച് അപകടം..7 പേർക്ക് ദാരുണാന്ത്യം…


ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.ബസിൽ 60 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم