വൻ കഞ്ചാവ് വേട്ട…പിടികൂടിയത് 70 കിലോ കഞ്ചാവ്…

 
കൊച്ചി: എറണാകുളം പെരുമ്പാവൂ‍ർ വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ് പൊലീസിന്റെയും പെരുമ്പാവൂർ എഎസ് പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് പരിശോധനക്കെത്തിയത്. തുടര്‍ന്ന് ബസിറങ്ങിയ അഞ്ചംഗസംഘത്തിന്‍റെയും ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിലെ വലിയ പൊതികള്‍ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ബാഗുകളിൽ കടത്താൻ ശ്രമിച്ചത് 70 കിലോ കഞ്ചാവാണെന്ന് പരിശോധനയില്‍ വ്യക്തമായി.
أحدث أقدم