കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകി യുവതി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്.ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പാറശ്ശാല സ്വദേശിനിയുമായി ചേർന്നാണ് യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമ്മിക്കുന്നത്.