അംബാനിയെ വീഴ്ത്തി അദാനി വീണ്ടും ഇന്ത്യയിലെ സമ്പന്നൻ..ഷാറുഖ് ഖാനും യൂസഫലിയും…




മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി.11.6 ലക്ഷം കോടി രൂപ ആസ്തിയുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്.10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ‍ പ്രകാരമാണ് ഹുറൂൺ പട്ടിക തയാറാക്കിയത്.314,000 കോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവും സമ്പന്നപട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. വാക്സിൻ നിർമ്മാതാവ് സൈറസ് പൂനവല്ലയും കുടുംബവും പട്ടികയിൽ നാലാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ ദിലീപ് ഷാംഗ്‌വി അഞ്ചാം സ്ഥാനത്തുമാണ്.

ആദ്യമായി ഒരു ബോളിവുഡ് താരം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഹോൾഡിംഗുകളുടെ മൂല്യം ഉയർന്നതോടെ ഷാരൂഖ് ഖാൻ ആണ് പട്ടികയിൽ ഇടം പിടിച്ചത്. ഒരു വർഷം കൊണ്ട് 40,500 കോടി രൂപയാണ് അദ്ദേഹം ആസ്തിയിലേക്ക് കൂട്ടിച്ചേർത്തത് .പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കുറിയും ഇടംപിടിച്ചു. ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തുടരുന്ന എം.എ. യൂസഫലി, പട്ടികയിലെ പ്രവാസി ഇന്ത്യക്കാരിൽ ആദ്യ പത്തിലുമുണ്ട്
أحدث أقدم