തിരുവനന്തപുരത്ത് സ്വർണക്കടത്ത് സംഘാംഗത്തെ തട്ടിക്കൊണ്ടുപോയ കേസ്..അഞ്ചുപേർ പിടിയിൽ…


അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍ണം ക​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട യു​വാ​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ തട്ടികൊണ്ട് പോയ സംഭവത്തിൽ അ​ഞ്ചം​ഗ​സം​ഘ​ത്തെ വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.വള്ളക്കടവ് സ്വദേശികളായ ഹക്കിം, നിഷാദ്, ഷെഫീക്ക്, സെയ്ദ് അബ്ദുൽ സലാം, മാഹീൻ എന്നിവരാണ് പിടിയിലായത്. പ്ര​തി​ക​ള്‍ക്ക് ക​ള്ള​ക്ക​ട​ത്ത്-​ഹ​വാ​ല സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്തുനിന്ന് ഓട്ടോയിൽ സഞ്ചരിച്ച തിരുനെൽവേലി സ്വദേശി ഉമറിനെ തട്ടികൊണ്ട് പോയ കേസിലെ പ്രതികളാണ് ഇവർ.സ്വർണക്കടത്ത് സംഘാംഗമായ ഉമർ സിംഗപ്പൂരിൽനിന്ന് സ്വർണം കൊണ്ടുവരുന്ന ആളിനെ കാത്ത് വിമാനത്താവളത്തിനു പുറത്ത് നിൽക്കുകയായിരുന്നു. യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുക എന്നതായിരുന്നു ഉമറിന്റെ ദൗത്യം. എന്നാൽ യാത്രക്കാരനെ കസ്റ്റംസ് തടഞ്ഞുവച്ചതോടെ ശ്രമം പാളി. ഇതോടെ വിമാനത്താവളത്തിൽനിന്ന് ഉമർ തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോ വിളിച്ചു.എന്നാൽ ഉ​മ​റി​ന്റെ കൈ​വ​ശം സ്വ​ര്‍ണം ഉ​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് സം​ഘം ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.ഉ​മ​റി​ന്റെ കൈ​വ​ശം സ്വ​ര്‍ണ​മി​​ല്ലെന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി​ക​ള്‍ ഉ​മ​റി​നെ ഓ​വ​ര്‍ബ്രി​ഡ്ജി​നു​സ​മീ​പം വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു കടന്ന് കളയുകയായിരുന്നു.
أحدث أقدم