‘നിങ്ങളുടെ ഭക്ഷണം ഇനി വേണ്ട’…വെറ്റ് ​ഗാ‍ർഡിന്റെ സേവനം നിർത്തിച്ച് പൊലീസ്….


വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കും കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തുകയാണ് മുസ്‍ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാർഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. എന്നാൽ ഇവരുടെ ഭക്ഷണ വിതരണം നിർത്തണമെന്ന നിർദ്ദേശം പൊലീസ് നൽകിയതിന് പിന്നാലെ നിരാശയോടെ മടങ്ങുകയാണ് വൈറ്റ് ഗാർഡിന്റെ ചെറുപ്പക്കാർ.
أحدث أقدم